നൂറുകണക്കിന് സ്ഥാപനങ്ങള്‍ പൂട്ടിച്ചവര്‍ എയര്‍ ഇന്ത്യക്കുവേണ്ടി കണ്ണീരൊഴുക്കുമ്പോള്‍…

നൂറുകണക്കിന് സ്ഥാപനങ്ങള്‍ പൂട്ടിച്ചവര്‍ എയര്‍ ഇന്ത്യക്കുവേണ്ടി കണ്ണീരൊഴുക്കുമ്പോള്‍…

പതിനായിരക്കണക്കിന് കോടികള്‍ നഷ്ടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് കൈമാറിയെന്ന് റിപ്പോര്‍ട്ട പുറത്തുവന്നതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മോദി വിരുദ്ധ പോസ്റ്റുകള്‍ നിറയുകയാണ്. അതിലൊന്നിങ്ങനെ ഇന്ത്യയുടെ സ്വന്തം വിമാന സര്‍വ്വീസായിരുന്ന എയര്‍ ഇന്ത്യ മോദിയും കൂട്ടരും വിറ്റു… ബംഗ്ലാദേശിന്റെ വിമാന സര്‍വ്വീസിന്റെ പേര്് – ബിമൻ ബംഗ്ലാദേശ് എയർലൈൻസ് പാകിസ്ഥാന്റെത് – പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ചൈനയുടേത് – ചൈന എയർലൈൻസ് ശ്രീലങ്കയുടേത് – ശ്രീലങ്കൻ എയർലൈൻസ് നേപ്പാളിന്റെത് – നേപ്പാൾ യർലൈൻസ്.. ഇന്ത്യയുടെ എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും മാത്രമല്ല ഉക്രെനും, നൈജീരിയക്കും ഉസ്ബസ്‌ക്കിസ്ഥാനും മ്യാന്‍മറും സുഡാനും ഉഗാണ്ടക്കും ഗാനയും അടക്കമുളള ചെറിയ ദരിദ്ര്യരാജ്യങ്ങള്‍ക്ക് വരെ സ്വന്തമായി വിമാനസര്‍വ്വീസുണ്ട് സ്വന്തമായി വിമാന സര്‍വ്വീസില്ലാത്ത ലോകത്തെ അപൂര്‍വ്വ രാജ്യങ്ങളിലൊന്നായി മോദിയുടെയും കൂട്ടരുടെയും ഭരണമികവില്‍ നമ്മുടെ ഇന്ത്യ… തള്ളുകള്‍ കൊണ്ടൊന്നും ഒരു രാജ്യവും പുരോഗമിക്കില്ല എന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം. എയര്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം എന്തെന്നു പോലും അന്വേഷിക്കാതെ പലരും ഇത് ഷെയര്‍ചെയ്യുന്നു. അതിന്റെ യഥാര്‍ത്ഥ്യം എന്താണെന്ന് പരിശോധിക്കാം.

രാജ്യം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്ത കൈമാറ്റമായിരുന്നു എയര്‍ ഇന്ത്യ കേന്ദ്ര സര്‍കക്കാര്‍ ടാറ്റ ഗ്രൂപ്പിന് കൈമാറിയെന്ന വാര്‍ത്ത. 18,000 കോടി രൂപയ്ക്കാണ് വില്‍പ്പന. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനം ഓഹരിയും ഇവയുടെ ഗ്രൗണ്ട്ഹാന്‍ഡ്ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. 2021 ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 61,562 കോടി രൂപയാണ്. അതില്‍ 15,300 കോടി കടം ടാറ്റാ സണ്‍സ് ഏറ്റെടുക്കും. 46,262 കോടി രൂപയുടെ കടം സര്‍ക്കാര്‍ രൂപീകരിച്ച എസ്പിവിയായ എയര്‍ ഇന്ത്യ അസറ്റ്സ് ഹോള്‍ഡിംഗ് ലിമിറ്റഡും ഏറ്റെടുക്കും. 2022 സാമ്പത്തിക വര്‍ഷത്തിലായിരിക്കും കൈമാറ്റ നടപടി പൂര്‍ത്തിയാക്കുക. ഇതോടെ 68 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തുകയാണ്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യ വില്‍പനയ്ക്കുള്ള കാരണം എന്താണെന്ന് പരിശോധിക്കാം, എല്ലാ ഇന്ത്യക്കാരുടെയും ഉള്ളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. എന്തുകൊണ്ടാണ് ഇതിനായി ടാറ്റയെ തന്നെ തെരഞ്ഞെടുത്തത് തുടങ്ങി ചോദ്യങ്ങള്‍ നിരവധിയാണ്. അതിന് ഉത്തരം ലഭിക്കാന്‍ ടാറ്റയുടെ, എയര്‍ ഇന്ത്യയുടെ ചരിത്രം കൂടി പരിശോധിക്കേണ്ടിവരും.

1932 ലാണ് ടാറ്റ ഗ്രൂപ്പാണ് ടാറ്റ എയര്‍ലൈന്‍സ് എന്ന വിമാനകമ്പനി ആരംഭിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ 49% ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു. 1953ല്‍ ശേഷിക്കുന്ന ഓഹരികളും ഇന്ത്യ ഏറ്റെടുത്ത് പിന്നീട് എയര്‍ ഇന്ത്യയെ ദേശസാല്‍ക്കരിക്കുകയായിരുന്നു. പിന്നീട്, പതിറ്റാണ്ടുകള്‍ നീണ്ട പ്രതാപ കാലത്തിന് ശേഷം പതിയെ എയര്‍ ഇന്ത്യ പ്രതിസന്ധിയിലേക്ക് നീങ്ങി. രാജ്യം കൈക്കൊണ്ട സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളും സ്വകാര്യ കമ്പനികളുടെ വ്യോമാന മേഖലയിലേക്കുള്ള കടന്നുവരവുമാണ് എയര്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചത് എന്നും വിലയിരുത്തപ്പെടുന്നു. പിന്നാലെ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് എയര്‍ ഇന്ത്യ നീങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടലുകള്‍ ഒരുപാട് നടന്നു. 2007 ആയപ്പോഴേക്കും പ്രതിസന്ധി രൂക്ഷമായി. പിന്നാലെ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി എയര്‍ ഇന്ത്യ ലയിപ്പിച്ചു. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ല. 2009 – 2010 കാലത്ത് മാത്രം 1.1 ലക്ഷം രൂപ കോടിയിലധികം രൂപ എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താനോ നികത്താനോ അല്ലെങ്കില്‍ വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയോ സര്‍ക്കാര്‍ ചെലവിട്ടു എന്നാണ് കണക്ക്. 2021 ഓഗസ്റ്റ് ആയപ്പോഴെക്കും എയര്‍ ഇന്ത്യയുടെ കടം 61,562 കോടി രൂപയായിരുന്നു. എയര്‍ ഇന്ത്യ പ്രവര്‍ത്തനക്ഷമമായി തുടരുന്ന കാലം പ്രതിവര്‍ഷം 7300 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുക. ഇതിലേറെ രസകരമായ കാര്യം യൂണിയന്‍ പ്രഭാവം കൊണ്ട് നൂറു കണക്കിന് വ്യവസായസ്ഥാപനങ്ങള്‍ പൂട്ടിച്ചവരാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയെ നഷ്ടത്തില്‍ നിന്ന രക്ഷിക്കാനായി ആ സംരംഭം നിലനിര്‍ത്തുന്നതിനായി സര്‍്ക്കാര്‍ കൈക്കൊണ്ട നടപടിയെ വിമര്‍ശിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും.

Leave A Reply
error: Content is protected !!