അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്ന് കെ.സുധാകരൻ

അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി.

ഇത്തരത്തിൽ സംഘടനകൾ രൂപീകരിക്കുകയോ അവയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവർത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Leave A Reply
error: Content is protected !!