പൊന്നാനി സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിലും പരസ്യ പ്രതിഷേധം

പൊന്നാനി സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിലും പരസ്യ പ്രതിഷേധം

നിയമസഭ സ്ഥാനാർഥി നിർണയത്തോടെ രൂക്ഷമായ പൊന്നാനി സി.പി.എമ്മിലെ വിഭാഗീയത തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ടി.എം സിദ്ദീഖിനെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രകടനം നടത്തി. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്കാണ് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം സിദ്ദീഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഈ അച്ചടക്ക നടപടിയിൽ വ്യക്തത വേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave A Reply
error: Content is protected !!