‘മൊബൈൽ ഫോൺവിളി പാടില്ല ‘ വിവാദമായത്തോടെ കെഎസ്ആർടിസി ബസിൽ എഴുത്ത് മായിച്ചു കളഞ്ഞു

‘മൊബൈൽ ഫോൺവിളി പാടില്ല ‘ വിവാദമായത്തോടെ കെഎസ്ആർടിസി ബസിൽ എഴുത്ത് മായിച്ചു കളഞ്ഞു

പാലാ : കെഎസ്ആർടിസി ബസിൽ മൊബൈൽ ഫോൺവിളി പാടില്ലെന്ന്എഴുതിവച്ചതു വിവാദമായി. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിച്ചതോടെ എഴുത്തു മായ്ച്ചു കളഞ്ഞു . തൊടുപുഴ – പാലാ – റൂട്ടിലോടുന്ന ചെയിൻ സർവീസ് ബസിലായിരുന്നു ഫോൺവിളി നിരോധനം എന്ന് എഴുതി വെച്ചത് . ഡ്രൈവർ സീറ്റിന്റെ വശത്തായി ബസിന്റെ മുൻപിലുള്ള സിംഗിൾ സീറ്റിന് അരികിലാണു ഫോൺവിളി പാടില്ലെന്ന് എഴുതിയതെന്നു ഡിപ്പോ അധികൃതർ പറഞ്ഞു.

ദീർഘദൂര സർവീസുകളിൽ രാത്രി കണ്ടക്ടർ ഉപയോഗിക്കുന്ന ഈ സീറ്റ് ഹോട്ട് സീറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഇരിക്കുന്ന യാത്രക്കാർ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു ശ്രദ്ധ തെറ്റിക്കുമെന്നതിനാൽ ഒരു ഡ്രൈവറാണ് അങ്ങനെ എഴുതി വച്ചത്. നിയമപരമല്ലാത്ത എഴുത്തിനെപ്പറ്റി അന്വേഷണം നടത്തും– ഡിപ്പോ അധികൃതർ പറഞ്ഞു. ഡിപ്പോയിലെ മറ്റു ബസുകളിലും പരിശോധന നടത്തി.

Leave A Reply
error: Content is protected !!