കാനഡയിലേക്ക് മനുഷ്യക്കടത്ത് ; 59 ശ്രീലങ്കന്‍ തമിഴ് വംശജർ യു.എസ് സേനയുടെ പിടിയിലായി ; അന്വേഷണം

കാനഡയിലേക്ക് മനുഷ്യക്കടത്ത് ; 59 ശ്രീലങ്കന്‍ തമിഴ് വംശജർ യു.എസ് സേനയുടെ പിടിയിലായി ; അന്വേഷണം

ന്യുഡല്‍ഹി: കാനഡയിലേക്കുള്ള മനുഷ്യക്കടത്ത് പിടികൂടി അമേരിക്കൻ നാവിക സേന . തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായ 59 ശ്രീലങ്കന്‍ തമിഴ് വംശജരാണ് സേനയുടെ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതെ സമയം ഇവർ സഞ്ചരിച്ച ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് തെളിവില്ല .

നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് പറഞ്ഞത് . സെപ്റ്റംബർ പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്.

സമ്പത്തിൽ യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .

Leave A Reply
error: Content is protected !!