രണ്ട് മണിക്കൂറോളം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി തിരിച്ചെത്തി

രണ്ട് മണിക്കൂറോളം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി തിരിച്ചെത്തി

കഴിഞ്ഞ ദിവസവും രണ്ട് മണിക്കൂറോളം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി . ഉപയോക്താക്കളിൽ ചിലർക്ക് ഫേസ്ബുക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനുള്ള ക്ഷമാപണവും കമ്പനി അറിയിച്ചിട്ടുണ്ട്. . ”ഇന്നലെയുണ്ടായ തകരാറുകൾക്ക് ഞങ്ങൾ ആത്മാർത്ഥമായി മാപ്പ് പറയുന്നു. തകരാറുകളെല്ലാം പരിഹരിച്ച് ആപ്പുകൾ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.” ഫേസ്ബുക്ക് വ്യക്തമാക്കി.

ഇന്നലെ കുറച്ച് മണിക്കൂറുകളിൽ ഇൻസ്റ്റഗ്രാമിൽ പുതിയ ഫീഡുകൾ ലഭിക്കാതിരിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശങ്ങൾ അയക്കാൻ കഴിയാതെയും വന്നപ്പോഴാണ് ഫേസ്ബുക്ക് വീണ്ടും പണിമുടക്കിയെന്ന് മനസിലായത്. ഇതോടെ ട്വിറ്ററിൽ ഫേസ്ബുക്കിനെതിരെ ട്രോളുകൾ നിറഞ്ഞു. അതേസമയം ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയുമായി ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.ഈയാഴ്ചയില്‍ രണ്ടാമത്തെ തവണയാണ് ഫേസ്ബുക് പണിമുടക്കുന്നത് .

Leave A Reply
error: Content is protected !!