വീട്ടുപറമ്ബില്‍ നിന്ന് ആറാം തവണയും ചന്ദനമരം മോഷണം പോയി

വീട്ടുപറമ്ബില്‍ നിന്ന് ആറാം തവണയും ചന്ദനമരം മോഷണം പോയി

തളിപ്പറമ്ബ്: പറശ്ശിനിയിലെ വീട്ടുപറമ്ബില്‍ നിന്നും വര്‍ഷങ്ങളുടെ പഴക്കമുള്ള ചന്ദനമരം കഴിഞ്ഞദിവസം മോഷണം പോയി . ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായ മമ്ബാല സ്വദേശി പ്രേമന്റെ വീട്ടുപറമ്ബില്‍ നിന്നാണ് ഒന്നരലക്ഷം രൂപയോളം വിലവരുന്ന ചന്ദനമരം മോഷണം പോയത്. പ്രേമന്റെ വീട്ടുപറമ്ബില്‍ നിന്നും ഇത് ആറാം തവണയാണ് ചന്ദന മരങ്ങള്‍ മോഷണം പോകുന്നത്.

കഴിഞ്ഞദിവസം രാത്രിയാണ് മരം കടത്തി കൊണ്ടുപോയത്. മരം മുറിക്കുന്ന ശബ്ദം പോലും കേട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും ആറ് ചന്ദന മരങ്ങളാണ് മോഷണം പോയത്. രാത്രികാല പട്രോളിംഗിനിടെ കണ്ണവം സ്വദേശികളായ മൂന്നുപേരെ അന്ന് തളിപ്പറമ്ബ് പൊലീസ് പിടികൂടിയിരുന്നെങ്കിലും പിന്നീട് ചന്ദനമോഷണം പതിവായിട്ടുണ്ട്. വീട്ടുടമ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ പി.സി സഞ്ജയ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Reply
error: Content is protected !!