കോവിഡ് ; 11 രാജ്യങ്ങളെക്കൂടി റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

കോവിഡ് ; 11 രാജ്യങ്ങളെക്കൂടി റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

മനാമ:  മഹാമാരി കുറയുന്ന പശ്ചാത്തലത്തിൽ 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉള്‍പ്പെടുത്തിയും കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്‍കരിച്ച് ബഹ്‌റിൻ .സിവില്‍ ഏവിയേഷന്‍ അധികൃതരാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ 10 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, നമീബിയ, ഇന്തോനേഷ്യ, മാന്‍മര്‍, ജോര്‍ജിയ, ഉഗാണ്ട, സിംബാവെ, മൊസാമ്പിക്, മലാവി, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെയാണ് കൊവിഡ് റെഡ് ലിസറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം റൊമാനിയയെ പുതിയതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. ഇതോടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആയി മാറി.

Leave A Reply
error: Content is protected !!