കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്ന് വിഎൻ വാസവൻ; മന്ത്രിയുടെ മറുപടി നിയമസഭയിൽ

കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്ന് വിഎൻ വാസവൻ; മന്ത്രിയുടെ മറുപടി നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വിഎൻ വാസവൻ. കരുവന്നൂര്‍ ഉള്‍പ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വാസവൻ നിയസഭയെ വ്യക്തമാക്കി.

സഹകരണ മന്ത്രി വി എന്‍ വാസവന്‍ രേഖാമൂലം നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് 49 ബാങ്കുകളിൽ കൂടി ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി. 2019 ല്‍ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും വിഎന്‍ വാസവന്‍ സഭയെ അറിയിച്ചു.

Leave A Reply
error: Content is protected !!