”കാത്തിരിപ്പുകൾക്ക് വിരാമം”; ഇനി ഇടുക്കിയിലും വിമാനമിറങ്ങും

”കാത്തിരിപ്പുകൾക്ക് വിരാമം”; ഇനി ഇടുക്കിയിലും വിമാനമിറങ്ങും

തൊടുപുഴ: കേരളത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അണകെട്ടുകളില്‍ ഒന്നായ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന ജില്ല, വിനോദസഞ്ചാരമേഖലയില്‍ മുന്‍ പന്തിയിലുള്ള ജില്ല, അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഇടുക്കി ജില്ലക്ക്. വിശേഷണങ്ങള്‍ ഇങ്ങനെ ഉള്ളപ്പോള്‍ തന്നെ പൊതുവെ ഇടുക്കി ജില്ലക്കാര്‍ കേള്‍ക്കുന്ന കുറെ പരാതികളിലൊന്നാണ് ഇടുക്കിയില്‍ ഒരു എയര്‍പോര്‍ട്ട് ഇല്ലാ എന്നത്. ഏതായാലും അതിന് ഒരു പരിഹാരം ഉണ്ടാവുകയാണ്. എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയായി വരുന്നു. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. സാഹചര്യങ്ങള്‍ അനുകൂലമായില് കേരളപ്പിറവി ദിനത്തില്‍ ഇടുക്കിയില്‍ ആദ്യ വിമാനം പറന്നിറങ്ങും.

എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയാകുന്നത്. പ്രതിവര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി പറക്കല്‍ പരിശീലനം നല്‍കുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുന്നത്. എന്‍സിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമാകും ആദ്യം ഇവിടെ ഇറക്കുക. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം നടത്തുന്നത്. 650 മീറ്റര്‍ റണ്‍വേയുടെ നിര്‍മ്മാണം നിലവില്‍ പൂര്‍ത്തിയായി. വിമാനമിറക്കുന്നതിന് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് അനുമതി നല്‍കിയിരുന്നു. വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഹാംഗര്‍ നിര്‍മ്മിക്കാനുണ്ട്.

Leave A Reply
error: Content is protected !!