കോവിഡ് ചട്ടലംഘനം ; 135 പേർക്കെതിരെ നടപടി

കോവിഡ് ചട്ടലംഘനം ; 135 പേർക്കെതിരെ നടപടി

ദോഹ∙ : രാജ്യത്ത് കോവിഡ് മുൻകരുതൽ പാലിക്കാത്ത 135 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ച് അധികൃതർ .മാസ്‌ക് ഒഴിവാക്കിയ 132 പേർക്കും ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചതിന് 2 പേർക്കെതിരെയുമാണ് നടപടി എടുത്തത്. മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് ഇൻസ്റ്റാൾ ചെയ്യാത്തതിന് ഒരാൾക്കെതിരെയും നടപടിയെടുത്തു.

കഴിഞ്ഞ ആഴ്ച നിലവിൽ വന്ന കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ പാർക്കുകൾ, ബീച്ചുകൾ പോലുള്ള തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ലെങ്കിലും മാർക്കറ്റുകൾ, പ്രദർശനങ്ങൾ, ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങൾ,ആശുപത്രികൾ, ഷോപ്പിങ് മാളുകൾ സർവകലാശാലകൾ, പളളികൾ, സ്‌കൂളുകൾ, തുടങ്ങിയ അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. ഇതു ലംഘിച്ചവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത് .

Leave A Reply
error: Content is protected !!