ആര്യന് പിന്തുണയുമായി ഋത്വിക് റോഷൻ

ആര്യന് പിന്തുണയുമായി ഋത്വിക് റോഷൻ

മയക്കുമരുന്ന് വേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്​ പിന്തുണയുമായി ബോളിവുഡ് താരം ഋതിക് റോഷൻ. ഈ പരീക്ഷണ കാലത്തെ അതിജീവിക്കണമെന്നും മാനസികമായി കരുത്തോടെ ഇരിക്കണമെന്ന്​ നിർദേശിച്ച്​ കുറിപ്പുമെഴുതി.

”എന്‍റെ പ്രിയപ്പെട്ട ആര്യൻ, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ്​ അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളിൽ തളർന്നു പോകാരുത്​. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇൗ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിർന്ന​​പ്പോഴും എനിക്ക് നിന്നെ അറിയാം………

​ഇ​പ്പോൾ ആ ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു. നിരീക്ഷിക്കു. പ്രകാശത്തിലേക്കെത്താൻ ഇരുട്ടിലൂടെ കടന്നുപോകണമെന്നത്​ ജീവിതത്തിന്‍റെ ഭാഗമാണ്​. ആ വെളിച്ചത്തിൽ വിശ്വസിക്കുക. അതിൽ നിന്ന്​ നിന്നെ ആർക്കും തടയാനാകില്ല. – ലവ് യു മാന്‍”

ആര്യന്‍ ഖാനെ പിന്തുണച്ച് ഫാഷന്‍ ഡിസൈനറും ഋത്വിക് റോഷന്‍റെ മുന്‍ ഭാര്യയുമായ സൂസെയ്ൻ ഖാനും മുൻപ് രംഗത്തെത്തിയിരുന്നു
ആര്യൻ ഖാന്‍റെ എൻ.സി.ബിയുടെ കസ്​റ്റഡി ഇന്ന് അവസാനിക്കും.

Leave A Reply
error: Content is protected !!