അങ്ങനെ സി പി എമ്മിലും കൂട്ടയടി…

അങ്ങനെ സി പി എമ്മിലും കൂട്ടയടി…

പാർട്ടിക്കുള്ളിൽ അതൃപ്‍തി എന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ്സിനെ എപ്പോഴും അണിയറിൽ നിർത്തുന്ന ഇടത് പക്ഷക്കാരോട്,,,, അവിടെ നടക്കുന്ന അടിയൊന്നും ആരും കാണുന്നില്ല എന്ന് വിചാരിക്കരുത്… ഇതിപ്പോൾ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദിഖിനെതിരെയുള്ള നടപടിയിൽ പൊന്നാനിയിലെ സിപിഎമ്മിൽ ഭിന്നതയും കടുത്ത അമർഷവും തുടർന്ന് കൊണ്ടിരിക്കുയാണ്… നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും ഏരിയ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള പത്തോളം പേരെയും തരംതാഴ്ത്താൻ പാർട്ടി ജില്ലാ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണു തരം താഴ്ത്താൻ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ഇൗ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ഏരിയയ്ക്കു കീഴിലുള്ള എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് ലോക്കൽ കമ്മിറ്റികൾ പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തി.

വ്യാഴാഴ്ച നടന്ന ഏരിയ സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗത്തിൽനിന്നു ഇൗ മൂന്ന് ലോക്കൽ സെക്രട്ടറിമാരും അംഗങ്ങളും പങ്കെടുക്കാതെ വിട്ടു കൂടാതെ ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.ജി.നരേന്ദ്രൻ, എൻ.കെ.സൈനുദ്ദീൻ, എൻ.കെ.ഹുസൈൻ, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷിനീഷ് കണ്ണത്ത് എന്നിവരും യോഗത്തിന് എത്തിയില്ല. ജില്ലാ കമ്മിറ്റിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരെ പെരുമ്പടപ്പ് എൽസി സെക്രട്ടറി എം.സുനിൽ, വെളിയങ്കോട് എൽസി സെക്രട്ടറി പി.എം.ആറ്റുണ്ണി തങ്ങൾ, എരമംഗലം എൽസി സെക്രട്ടറി സുനിൽ കാരാട്ടേൽ എന്നിവർ നേരിട്ടെത്തി പരാതി അറിയിച്ചു. മുൻ സ്പീക്കറും പൊന്നാനി മുൻ എംഎൽഎയുമായ പി.ശ്രീരാമകൃഷ്ണനു വേണ്ടി പോസ്റ്റർ എഴുതിയതും ഒപ്പ് ശേഖരണം നടത്തിയതും പാർട്ടി അന്വേഷണ കമ്മിഷൻ മുക്കിയെന്നാണ് ആരോപണം. മൂന്നാം തവണയും ശ്രീരാമകൃഷ്ണനെ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങൾ പൊന്നാനിയിൽ പ്രത്യക്ഷമായും പരോക്ഷമായും നടന്നുവെന്നതു പാർട്ടിക്ക് ബോധ്യമുള്ളതാണ്.

കമ്മിഷന് മുൻപാകെ ഇത്തരം കാര്യങ്ങൾ തെളിവു സഹിതം മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ഇൗ വിഷയം അന്വേഷണ പരിധിയിൽനിന്നും ബോധപൂർവം മാറ്റി നിർത്തുന്ന സാഹചര്യമുണ്ടായി. സിദ്ദിഖിനെ മാത്രം ലക്ഷ്യം ‍വച്ച് അന്വേഷണ കമ്മിഷനും പാർട്ടിയിലെ ചില നേതാക്കളും നീങ്ങുകയായിരുന്നുവെന്നും സിദ്ദിഖിനെ അനൂകൂലിക്കുന്ന പ്രവർത്തകർ ആരോപിക്കുന്നു. എന്തയാലും പാർട്ടിയിലെ താഴെ തട്ടിൽ നിന്ന് തന്നെ തർക്കം രൂക്ഷമായതോടെ പൊന്നാനിയിൽ വരാനിരിക്കുന്ന ലോക്കൽ‍, ഏരിയ സമ്മേളനങ്ങളിൽ പ്രതിഷേധം മറ നീക്കി പുറത്തുവരുമെന്ന സൂചനയും സിദ്ദിഖ് അനുഭാവികൾ ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.എന്തയാലും പാർട്ടിക്കുളിൽ അതൃപ്‍തി പുകയുകയാണ്… തുടർന്ന് ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് വിട്ടിരിക്കുകയാണ്… എന്തയാലും വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടി തെറികളക്ക് ഷാദ്യത ഏറെയാണ്.

Video Link

https://youtu.be/RVJi3IASsbg

Leave A Reply
error: Content is protected !!