പൊ​ന്നാ​നി ക​ട​ല്‍ തീ​ര​ത്തെ മാ​ലി​ന്യ മു​ക്ത​മാ​ക്കാൻ പാട്ടും വരയുമായി ടീം തിണ്ടീസ് ബോ​ധ​വ​ത്​​ക​ര​ണം

പൊ​ന്നാ​നി ക​ട​ല്‍ തീ​ര​ത്തെ മാ​ലി​ന്യ മു​ക്ത​മാ​ക്കാൻ പാട്ടും വരയുമായി ടീം തിണ്ടീസ് ബോ​ധ​വ​ത്​​ക​ര​ണം

പൊ​ന്നാ​നി: ‘പൊ​ന്നാ​നി തീ​രം ഇ​നി മൊ​ഞ്ചു​ള്ള തീ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്ബു​മാ​യി ടീം ​തി​ണ്ടീ​സ്. പാ​ട്ടും വ​ര​യും ഉ​ള്‍​പ്പെ​ടെ ചേ​ര്‍​ത്താ​ണ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്.
പൊ​ന്നാ​നി ക​ട​ല്‍ തീ​ര​ത്തെ പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ മു​ക്ത​മാ​ക്കി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും നി​ര​വ​ധി സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക്കാ​ണ് ടീം ​തി​ണ്ടീ​സിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. പൊ​ന്നാ​നി ക​ട​ലോ​ര​ത്തെ വീ​ടു​ക​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യം ക​ട​ല്‍ തീ​ര​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​ല്‍​നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളെ ത​ട​യു​ന്ന​തിെന്‍റ ഭാ​ഗ​മാ​യാ​ണ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് ക​ട​ല്‍​തീ​രം പൂ​ര്‍​ണ​മാ​യും ശു​ചീ​ക​രി​ക്കു​ക​യും വേ​സ്​​റ്റ്​ ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ക​ട​ല്‍ തീ​ര​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യ​ലാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​ര​ദേ​ശ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ലാ​വി​രു​ന്നൊ​രു​ക്കി പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ക​യും വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി ബോ​ധ​വ​ത്​​ക​ര​ണം ന​ല്‍​കു​ക​യും ചെ​യ്തു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം, കോ​സ്​​റ്റ​ല്‍ പൊ​ലീ​സ്, എ​ന്‍.​സി.​സി​യും സ​ഹ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഛായ ​ചി​ത്രം ചി​ത്ര​കാ​ര​ന്‍ മ​ണി വ​ര​ച്ചു​ന​ല്‍​കി​യും ശ്രീ​രാ​ജ് ഫ്ലൂ​ട്ടും ആ​ദി​ല്‍ ഗി​ത്താ​റും വാ​യി​ച്ച്‌ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക്ക് മാ​റ്റേ​കി.

Leave A Reply
error: Content is protected !!