എ​യ​ർ​ ഇ​ന്ത്യയെ ടാറ്റക്ക് കൈമാറൽ ; മോ​ദി രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നു​വെ​ന്ന് യെ​ച്ചൂ​രി

എ​യ​ർ​ ഇ​ന്ത്യയെ ടാറ്റക്ക് കൈമാറൽ ; മോ​ദി രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നു​വെ​ന്ന് യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: കടക്കെണിയിലായ എ​യ​ർ ​ഇ​ന്ത്യ​യെ ടാ​റ്റ​യ്ക്ക് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ രൂക്ഷമായി വി​മ​ർ​ശി​ച്ച് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

“പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ് തു​ല​ച്ച് മോ​ദി​യും കൂ​ട്ട​രും സ​ർ​ക്കാ​രി​നെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. എ​യ​ർ​ഇ​ന്ത്യ കൈ​മാ​റ്റ​ത്തി​ൽ നേ​ട്ടം ടാ​റ്റ​യ്ക്ക് മാ​ത്ര​മാ​ണ് .” യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​യ​ർ ഇ​ന്ത്യ​യെ 18,000 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ടാ​റ്റ ഏ​റ്റെ​ടു​ത്ത​ത്. ഡി​സം​ബ​റി​ൽ ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കും.അതെ സമയം എ​യ​ർ ഇ​ന്ത്യ ലേ​ല​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യും പ്രഖ്യാപിച്ചു .

Leave A Reply
error: Content is protected !!