‘1934-ലെ ഭരണഘടന അംഗീകരിക്കില്ല’; നിലപാട് അറിയിച്ച് യാക്കോബായ സഭ

‘1934-ലെ ഭരണഘടന അംഗീകരിക്കില്ല’; നിലപാട് അറിയിച്ച് യാക്കോബായ സഭ

കൊച്ചി: 1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി അറിയിച്ചു. യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ്സഭ ഇതുവരെ തയാറായിട്ടില്ലെന്നും വ്യക്തമാക്കി .

‘യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ കാര്യങ്ങൾ ബോധിപ്പിക്കും. സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചയ്ക്ക് തയാറാണ്”. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.

Leave A Reply
error: Content is protected !!