കർഷക കൂട്ടക്കൊല ; ‘പ്രവാസി ഖോബാർ’ പ്രതിഷേധിച്ചു

കർഷക കൂട്ടക്കൊല ; ‘പ്രവാസി ഖോബാർ’ പ്രതിഷേധിച്ചു

അൽഖോബാർ: ലംഖിപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ റീജണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് യോഗം ആദരാജ്ഞലികൾ അർപ്പിക്കുകയും കർഷകരുടെ ന്യായമായ അവകാശത്തിന് വേണ്ടിയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അതിജീവനത്തിന് വേണ്ടിയുള്ള സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് പരാജയപ്പെടുമെന്നും കർഷക സമരം വിജയം കാണുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ ഒക്ടോബർ മാസം പ്രചാരണ കാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു.

Leave A Reply
error: Content is protected !!