രാജ്യവ്യാപകമായി ട്രെയിൻ തടയും ; മോദിയുടെ കോലം കത്തിക്കും ; ലഖിംപൂർ സംഘർഷത്തിൽ ആർത്തിരമ്പി കർഷകർ

രാജ്യവ്യാപകമായി ട്രെയിൻ തടയും ; മോദിയുടെ കോലം കത്തിക്കും ; ലഖിംപൂർ സംഘർഷത്തിൽ ആർത്തിരമ്പി കർഷകർ

ന്യൂഡൽഹി: യുപിയിലെ ലഖിംപൂർ ഖേരി കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്​ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ. ഒക്​ടോബർ 15ന്​ രാജ്യത്താകമാനം പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന്​ കർഷകർ പ്രഖ്യാപിച്ചു .

ഒക്​ടോബർ 18ന്​ രാജ്യവ്യാപകമായി ട്രെയിൻ തടയും. ഒക്​ടോബർ 26ന്​ ലഖ്​നോവിൽ മഹാപഞ്ചായത്ത്​ നടത്തുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു . കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മകൻ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നാണ്​ കർഷകരുടെ പ്രധാന ആവശ്യം. മന്ത്രിപുത്രൻ ആശിഷിനെ ഉടൻ അറസ്റ്റ്​ ചെയ്യണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ കർഷകർ ഒക്​ടോബർ 12ന്​ ലഖിംപൂരിലെത്തും. പ്രതിഷേധത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ രാജ്യത്തൊട്ടാകെ മെഴുകു​തിരി തെളിയിക്കണമെന്നും കർഷകർ അഭ്യർഥിച്ചു.

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്​മം വിവിധ സംസ്ഥാനങ്ങളിലായി നിമഞ്​ജനം ചെയ്യുമെന്ന്​ സ്വരാജ്​ ഇന്ത്യ തലവൻ യോഗേന്ദ്ര യാദവ്​ വ്യക്തമാക്കി .

Leave A Reply
error: Content is protected !!