പുതുച്ചേരിയിൽ കോവിഡ് ബാധിച്ച്‌ മരിച്ച കുടുംബങ്ങള്‍ക്ക്‌ 50,000 രൂപ ധനസഹായം

പുതുച്ചേരിയിൽ കോവിഡ് ബാധിച്ച്‌ മരിച്ച കുടുംബങ്ങള്‍ക്ക്‌ 50,000 രൂപ ധനസഹായം

മാഹി: പുതുച്ചേരി സംസ്ഥാനത്തെ കോവിഡ് ബാധിച്ച്‌ മരിച്ച കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഒരു മാസത്തിനകം 50,000 രൂപ ധനസഹായം നൽകും .ഈ കാര്യം അഡ്​മിനിസ്ട്രേറ്റര്‍ ശിവ് രാജ് മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ ഇതുവരെ 46 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

മാഹി അഡ്​മിനിസ്ട്രേറ്ററുടെ വെബ്സൈറ്റില്‍ നല്‍കുന്ന മരിച്ചവരുടെ പേര് വിവരങ്ങള്‍ ഉറ്റ ബന്ധുക്കള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം താലൂക്ക് ഓഫിസില്‍ ധനസഹായത്തിനായി ഉടന്‍ അപേക്ഷിക്കണം.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത വ്യാപാരികളുടെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുവാദം നല്‍കില്ല. മാഹിയില്‍ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും ഏറെക്കുറെ പൂര്‍ത്തിയായതായി അഡ്​മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!