നോറ ഫത്തേഹിയുടെ ഐറ്റംസോങ്ങിന് രണ്ടു കോടി

നോറ ഫത്തേഹിയുടെ ഐറ്റംസോങ്ങിന് രണ്ടു കോടി

അല്ലു അർജുൻ നായകനാകുന്ന പുഷ്പയിലെ ഐറ്റം സോങ്ങിനായി നോറ ഫത്തേഹി രണ്ടു കോടി ആവശ്യപ്പെട്ടുവെന്ന് വാർത്തകൾ പുറത്തു വരുന്നത് . ടെമ്പർ എന്ന ചിത്രത്തിലെ ഒരു ഐറ്റം സോംഗിനായി നാല് ലക്ഷം വാങ്ങിയ നോറ ഇപ്പോൾ പെട്ടന്നാണ് തന്റെ പ്രതിഫലം കൂട്ടിയത്. സൂപ്പർ നടിമാരായ ദിഷ പഠാനി, പൂജ ഹേഗ്‌ഡെ എന്നിവർ നിരസിച്ച ഐറ്റം സോങ്ങിനായാണ് അണിയറ പ്രവർത്തകർ നോറയെ സമീപിച്ചത്

നോറ ഐറ്റം സോങ് ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നടി ഇക്കാര്യത്തെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. പുഷ്പയുടെ ആദ്യ ഭാഗത്തിലാണ് ഈ ഗാനം. ഓ സാകി, ഗർ മി, ദിൽബർ തുടങ്ങിയ ഐറ്റം സോംഗുകളിലൂടെയാണ് നോറ പ്രശസ്തിയിലെത്തിയത്. തന്റെ നൃത്ത ചുവടുകൊണ്ട് സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കനേഡിയൻ നർത്തകിയാണ് നോറ ഫത്തേഹി.നൃത്ത ചുവടുകളിൽ ഇടിമിന്നൻ പോലെയാണ് നോറ എന്നാണ് താരത്തിന്റെ ബോളിവുഡ് ആരാധകർ പറയുന്നത്.

രശ്മിക മന്ദാന നായികയാവുന്ന പുഷ്പയിൽ ബൻ ഡവാർ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന കഥാപാത്രമായി ഫഹദ് എത്തുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനംചെയ്ത നിവിൻ പോളി നായകനായ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ഒരു ഗാനത്തിന് നോഹ ചുവടുവച്ചിരുന്നു.

Leave A Reply
error: Content is protected !!