സംസ്ഥാന യോ​ഗ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന് തി​രൂ​രി​ല്‍ തു​ട​ക്കമായി

സംസ്ഥാന യോ​ഗ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന് തി​രൂ​രി​ല്‍ തു​ട​ക്കമായി

തി​രൂ​ര്‍: ആ​റാ​മ​ത് സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ യോ​ഗ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന് തി​രൂ​രി​ല്‍ തു​ട​ക്കമായി. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി എം.​ഇ.​എ​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ലാ​ണ് ചാ​മ്ബ്യ​ന്‍​ഷി​പ്. കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം വ​ര്‍​ക്കി​ങ് ചെ​യ​ര്‍​മാ​ന്‍ അ​ന്‍​വ​ര്‍ സാ​ദ​ത്ത് ക​ള്ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​ക​ളി​ലെ യോ​ഗാ​സ​ന ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച യോ​ഗ​സ​ന, ആ​ര്‍​ട്ടി​സ്​​റ്റ്, സോ​ളോ, ആ​ര്‍​ട്ടി​സ്​​റ്റി​ക് പെ​യ​ര്‍, റി​ഥ​മി​ക് പെ​യ​ര്‍, ഫ്രീ​ഫ്ലോ, പ്ര​ഫ​ഷ​ന​ല്‍ യോ​ഗാ​സ​ന മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​ണ് സം​സ്ഥാ​ന ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 28 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ജി​ല്ല ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന യോ​ഗ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന് വേ​ദി​യാ​വു​ന്ന​ത്. 46ാമ​ത് ദേ​ശീ​യ ചാ​മ്ബ്യ​ന്‍​ഷി​നു​ള്ള സം​സ്ഥാ​ന ടീ​മി​നെ ഇ​വി​ടെ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കും.

ച​ട​ങ്ങി​ല്‍ ഡോ. ​രാ​ജ​ഗോ​പാ​ല്‍, ബാ​ല​കൃ​ഷ്ണ​സ്വാ​മി, കൈ​നി​ക്ക​ര ഷാ​ഫി ഹാ​ജി, മൊ​യ്തീ​ന്‍ കു​ട്ടി തൂ​മ്ബി​ല്‍, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ കൈ​നി​ക്ക​ര, ആ​ല​​ങ്കോ​ട് സു​രേ​ഷ്, അ​ഡ്വ. പി. ​ബാ​ല​ച​ന്ദ്ര​ന്‍, വി.​പി. സ​ക്ക​രി​യ, അ​ഡ്വ. എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Leave A Reply
error: Content is protected !!