ആരോഗ്യകരമായ ലൈംഗിക അറിവ് ആവശ്യമാണ്; വനിതാകമ്മീഷൻ അധ്യക്ഷ

ആരോഗ്യകരമായ ലൈംഗിക അറിവ് ആവശ്യമാണ്; വനിതാകമ്മീഷൻ അധ്യക്ഷ

കോഴിക്കോട്: പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോൽസുകതയുടെ പ്രതീകമായി മാറിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലർക്കും. പാലാ കോളേജിലെ സംഭവം ഞെട്ടിപ്പിച്ചു. സ്ത്രീകളുടെ വിഷയങ്ങൾ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും സതീദേവി പറഞ്ഞു.

കമ്മീഷനെ ശക്തമാക്കാൻ നിയമ ഭേദഗതി അനിവാര്യമാണ്. മാധ്യമങ്ങളിലെ സ്ത്രീ സമത്വം സംബന്ധിച്ച് മാർഗ്ഗരേഖയുടെ കരട് തയാറാക്കി
സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താനും സർക്കാരിന് ശുപാർശ ചെയ്യും. വനിതാ മാധ്യമപ്രവർത്തകർക്ക് സുരക്ഷിതത്വവും നിയമ പരിരക്ഷയും ഉറപ്പാക്കുന്നതിനായി ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി .

Leave A Reply
error: Content is protected !!