വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇ – വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ; പുത്തൻ പദ്ധതിയുമായി കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇ – വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ; പുത്തൻ പദ്ധതിയുമായി കെഎസ്ഇബി

കോഴിക്കോട്: ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കെഎസ്ഇബി ആയിരം വൈദ്യുതി ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ തുടങ്ങും. വൈദ്യുതി പോസ്റ്റുകളിലാണ് ഇവ സ്ഥാപിക്കുന്നത്. കെഎസ്ഇബിയുടെ എല്ലാ വാഹനങ്ങളും താമസിയാതെ വൈദ്യുതി വാഹനങ്ങളാക്കാനും ബോര്‍ഡ് തീരുമാനം എടുത്തു.

പെട്രോള്‍ വില വര്‍ദ്ധന, പരിസ്ഥിതി മലിനീകരണം തുടങ്ങിയ പ്രയാസങ്ങളെ നേരിടാനും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുമാണ് വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഇ – വെഹിക്കിള്‍ നയം പുറത്തിറക്കിയിട്ടുണ്ട്. വൈദ്യുതി വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിങ്ങിന് സൗകര്യം ഒരുക്കാനാണ് കെഎസ്ഇബി ശ്രമം. പോള്‍ മൗണ്ട് എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി നിര്‍വ്വഹിച്ചു.

Leave A Reply
error: Content is protected !!