കുറ്റ്യാടിയിൽ സ്റ്റേഷനറി കട കത്തിനശിച്ചു

കുറ്റ്യാടിയിൽ സ്റ്റേഷനറി കട കത്തിനശിച്ചു

കുറ്റ്യാടി∙ നരിക്കൂട്ടുംചാൽ രാജീവ് നഗറിൽ സ്റ്റേഷനറി കട കത്തിനശിച്ചു. കൂരാറ ശ്യാംജിത്തിന്റെ ഉടമസ്ഥതയിലുള്ള കടയാണ് പൂർണമായും കത്തിനശിച്ചത്. ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് തീപിടിച്ചത് ശ്രദ്ധയിൽപെട്ടത്. ഫ്രിജ്, മിക്സി ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും, സ്റ്റേഷനറി സാധനങ്ങളും പൂർണമായും കത്തി നശിച്ചു . 3.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുറ്റ്യാടി എസ്ഐ വിനീതിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു സംശയിക്കുന്നു.

Leave A Reply
error: Content is protected !!