”ആപ് കാ..നവരാത്രി സ്പെഷ്യൽ”; ജീവനക്കാർക്ക് പ്രത്യേക ഡ്രസ് കോഡുമായി ബാങ്ക് സര്‍ക്കുലര്‍, ജീവനക്കാർ പ്രതിഷേധത്തിൽ

”ആപ് കാ..നവരാത്രി സ്പെഷ്യൽ”; ജീവനക്കാർക്ക് പ്രത്യേക ഡ്രസ് കോഡുമായി ബാങ്ക് സര്‍ക്കുലര്‍, ജീവനക്കാർ പ്രതിഷേധത്തിൽ

കൊച്ചി : നവരാത്രി ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് നിര്‍ദേശിച്ച് സര്‍ക്കുലര്‍. മുംബൈയില്‍ നിന്നും യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജരാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നവരാത്രിക്ക് ഓരോ ദിവസവും ബാങ്കില്‍ നിശ്ചിത നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.

ഒമ്പതു ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നിര്‍ദേശം ലംഘിച്ചാല്‍ ദിവസം 200 രൂപ പിഴ ഈടാക്കും. എല്ലാ ദിവസവും നിശ്ചിത കളറിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിര്‍ദേശത്തിൽ പറയുന്നു. ഇതാദ്യമായിട്ടാണ് ഒരു ബാങ്ക് ഏതെങ്കിലും ആഘോഷവേളയില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കുന്നത്. അതേസമയം, ജനറല്‍ മാനേജറുടെ സര്‍ക്കുലറിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!