ശക്തമായ മഴ; വെള്ളക്കെട്ടില്‍ മാലിന്യങ്ങള്‍ക്ക് നടുവില്‍ പി ആന്‍ഡ് ടി കോളനി വാസികള്‍

ശക്തമായ മഴ; വെള്ളക്കെട്ടില്‍ മാലിന്യങ്ങള്‍ക്ക് നടുവില്‍ പി ആന്‍ഡ് ടി കോളനി വാസികള്‍

കൊച്ചി: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ മഴയിൽ വെള്ളക്കെട്ടിലായി കൊച്ചിയിലെ വിവിധ പ്രദേശങ്ങൾ. പി ആൻഡ്ടി കോളനിയിൽ 86 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടുത്തെ എല്ലാ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. നഗരമധ്യത്തിലുള്ള പി ആൻഡ്ടി കോളനിയെക്കൂടാതെ ഉദയ കോളനി, കമ്മട്ടിപ്പാടം എന്നിവിടങ്ങളിലും വെള്ളം കയറി ജന ജീവിതം ദുരിതത്തിലായിരിക്കുകയാണ്.

“അറുപത് വർഷത്തോളമായി ഞങ്ങളുടെ ജീവിതം മാറിയും തിരിഞ്ഞും ഈ വെള്ളക്കെട്ടിലാണ്. ഇന്ന് ഇപ്പോൾ എല്ലാവീടുകളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളെല്ലാം പെറുക്കി കട്ടിലിൽ വെച്ച് അതിന്റെ ഒരു മൂലക്ക് ഇരിക്കുകയാണ്. എല്ലാ മഴയത്തും വെള്ളക്കെട്ടിലും ഇതാണ് ഞങ്ങളുടെ അവസ്ഥ. ഉച്ചക്ക് ആരോ ഭക്ഷണം എത്തിച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട്. കളക്ടറടക്കം എല്ലാവരും മുൻപ് വന്ന് കണ്ട് പോയതാണ്. വീട് കെട്ടുകയാണ്, വീട് തരുമെന്നാണ് പറയുന്നത്. പക്ഷേ അത് എന്നാണെന്ന് അറിയില്ല. ഇത്രയും കാലം സഹിച്ച നിങ്ങൾ ഇനി വീട് കെട്ടുന്നതുവരെ സഹിക്കാനാണ് പറയുന്നത്. പക്ഷേ അത് എന്നാണെന്ന് മാത്രം ഞങ്ങൾക്ക് അറിയില്ല”- പി ആൻഡ് ഡി കോളനിവാസിയായ ലക്ഷ്മി വ്യക്തമാക്കി.

Leave A Reply
error: Content is protected !!