ഡൽഹിയിൽ പേപ്പർ പ്ലേറ്റ് നിർമാണ യുണിറ്റിൽ തീപിടിത്തം ; ആളപായമില്ല

ഡൽഹിയിൽ പേപ്പർ പ്ലേറ്റ് നിർമാണ യുണിറ്റിൽ തീപിടിത്തം ; ആളപായമില്ല

ന്യൂഡൽഹി: ഡൽഹിയിലെ പേപ്പർ പ്ലേറ്റ് നിർമാണ യുണിറ്റിൽ തീപിടിത്തം. ഡൽഹി നരേലയിൽ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന നിർമാണ യുണിറ്റിലാണ് വൻ തീ പിടിത്തമുണ്ടായത്. അതെ സമയം അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ശനിയാഴ്ച്ച രാവിലെ 7.15 ഓടെയാണ് സംഭവം. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീ പടർന്നത്. 33 ജീവനക്കാർ അടങ്ങുന്ന അഗ്നിശമനസേനാ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി . അതെ സമയം തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

Leave A Reply
error: Content is protected !!