കശ്മീരിലെ ഹിന്ദു-സിഖ്​ സമുദായങ്ങൾക്കെതിരായ ആക്രമണം തടയും : കേന്ദ്രം

കശ്മീരിലെ ഹിന്ദു-സിഖ്​ സമുദായങ്ങൾക്കെതിരായ ആക്രമണം തടയും : കേന്ദ്രം

ന്യൂഡൽഹി: കശ്​മീർ താഴ്​വരയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തടുക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന്​ കേന്ദ്രസർക്കാർ. ഹിന്ദു-സിഖ്​ സമുദയങ്ങൾക്കെതിരായ ആക്രമണം തടയുന്നതിന്​ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ്​ കേന്ദ്രo അറിയിക്കുന്നത് .

കശ്​മീരിൽ ലശ്​കർ-ഇ-ത്വയിബയുടെ ആക്രമണത്തിൽ അഞ്ച്​ പേർ മരിച്ചുവെന്ന വാർത്തക്ക്​ പിന്നാലെയാണ്​  പുതിയ പ്രഖ്യാപനം. ദേശീയ സുരക്ഷാഉപദേഷ്​ടാവ്​ അജിത്​ ഡോവലുമായി ആഭ്യന്തര മന്ത്രി അമിത്​ ഷാ ഇതുസംബന്ധിച്ച ചർച്ച നടത്തി.

ജമ്മു കശ്​മീരിലെ തീവ്ര വാദം ഇല്ലാതാക്കാൻ എൻ.ഐ.എ ഉൾപ്പടെയുള്ള ഏജൻസികൾ രംഗത്തുണ്ട്​. ഇതിനൊപ്പം സി.ആർ.പി.എഫിനോടും ബി.എസ്​.എഫിനോടും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്​.  കഴിഞ്ഞ രാത്രി ലശ്​കർ ഭീക​രനെന്ന്​ സംശയിക്കുന്ന ഒരാളെ പൊലീസ്​ വെടിവെച്ച്​ കൊന്നിരുന്നു. ഇയാളിൽ നിന്നും എ.കെ 47 തോക്കും ചില മാസികകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ്​ പൊലീസ്​ വെളിപ്പെടുത്തൽ .
നിലവിൽ കശ്​മീരിൽ നടക്കുന്ന അക്രമപ്രവർത്തനങ്ങൾ ഇല്ലാതാക്കുകയാണ്​ പ്രഥമലക്ഷ്യമെന്നാണ്​ കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്​.

Leave A Reply
error: Content is protected !!