ഡെന്മാർക്ക് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡെന്മാർക്ക് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്റിക്സനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ ഊഷ്‌മള സ്വീകരണമാണ് ഒരുക്കിയത്

” ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഡെന്മാർക് കാണുന്നത്. ഈ സന്ദർശനം ഡെൻമാർക്ക്- ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി മാറും” അവർ പറഞ്ഞു.

ഇന്ന് പുലർച്ചെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഡെന്മാർക്ക് പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സ്വീകരിച്ചു. ശേഷം രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

അതെ സമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഡെന്മാർക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യയും ഡെൻമാർക്കും തമ്മിലുള്ള ഹരിത നയതന്ത്ര സഹവർത്തിത്വം അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി .

കഴിഞ്ഞ മാർച്ചിൽ കോവിഡ് -19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ രാഷ്ട്രനേതാവായതിനാൽ മെറ്റെ ഫ്രെഡറിക്സന്റെ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി . ഇന്ത്യയിൽ 200 ലധികം ഡാനിഷ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഡെൻമാർക്കിൽ 60ലധികം ഇന്ത്യൻ കമ്പനികളും പ്രവർത്തിക്കുന്നുണ്ട് .

Leave A Reply
error: Content is protected !!