വിക്രം ഭട്ടിന്റെ വിവാഹത്തെക്കുറിച്ച് മകൾ കൃഷ്ണ ഭട്ട്

വിക്രം ഭട്ടിന്റെ വിവാഹത്തെക്കുറിച്ച് മകൾ കൃഷ്ണ ഭട്ട്

സംവിധായകനും നിര്‍മാതാവുമായ വിക്രം ഭട്ട് വിവാഹിതനായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ശ്വേതാംബര സോണിയാണ് അദ്ദേഹം വിവാഹം ചെയ്തത് . 2020 ലായിരുന്നു ഇവരുടെ വിവാഹം നടന്നത് എന്നാൽ ഒരു വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹവാര്‍ത്ത പുറത്ത് വിട്ടത്.

പിതാവ് വിവാഹിതനായ വിവരം ഈ വര്‍ഷമാണ് താന്‍ അറിഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് മകള്‍ കൃഷ്ണ ഭട്ട്. ”താനിപ്പോഴും കൊച്ചുകുട്ടിയാണെന്ന് കരുതിയത് കൊണ്ടായിരിക്കും അദ്ദേഹം തുറന്ന് പറയാന്‍ വൈകിയത്. ഈ വര്‍ഷം തുടക്കത്തില്‍ പെട്ടന്നൊരു ദിവസം അദ്ദേഹം തനിക്കരികില്‍ വന്ന് എല്ലാം പറയുകയായിരുന്നു”- കൃഷ്ണ പറഞ്ഞു.

ബാല്യകാലത്ത് പിതാവുമായി വലിയ അടുപ്പമില്ലായിരുന്നുവെന്നും എന്നാല്‍ പിന്നീട് കൗമാരപ്രായത്തിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തായി മാറിയെന്നും കൃഷ്ണ പറഞ്ഞു.”13 വയസ്സുവരെ അച്ഛനുമായി വലിയ അടുപ്പം ഇല്ലായിരുന്നു. പിന്നീട് മനോഹരമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തു. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം എല്ലായ്‌പ്പോഴും മനോഹരമായിരുന്നു. ഇനിയും അതങ്ങനെ തന്നെയായിരിക്കും”- കൃഷ്ണ പറഞ്ഞു.വിക്രം ഭട്ടിന് മുന്‍ഭാര്യ അതിഥി ഭട്ടില്‍ ജനിച്ച മകളാണ് കൃഷ്ണ. 1998 ലാണ് വിക്രം ഭട്ടും അതിഥിയും വിവാഹമോചിതരാകുന്നത്.

Leave A Reply
error: Content is protected !!