മൂ​ന്ന്​ ട​ൺ സാ​ധ​ന​ങ്ങ​ൾ ല​ബ​നാ​നി​ലേ​ക്കെത്തിച്ച് കു​വൈ​ത്ത്​

മൂ​ന്ന്​ ട​ൺ സാ​ധ​ന​ങ്ങ​ൾ ല​ബ​നാ​നി​ലേ​ക്കെത്തിച്ച് കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ല​ബ​നാ​നി​ലേ​ക്ക്​​ സ​ഹാ​യ​വ​സ്​​തു​ക്ക​ൾ കയറ്റി അ​യച്ച് കു​വൈ​ത്ത്​. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തിന്റെ സൈ​നി​ക വി​മാ​ന​ത്തി​ൽ അ​യ​ച്ച മൂ​ന്ന്​ ട​ൺ സാ​ധ​ന​ങ്ങ​ൾ ല​ബ​നീ​സ്​ അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി.

ല​ബ​നാ​നി​ലെ വ​നി​ത​ സം​ഘ​ട​ന​യാ​ണ്​ അ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​ത്ത്​ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കു​വൈ​ത്തി ജ​ന​ത​യി​ൽ​ നി​ന്ന്​ ഖ​വാ​ഫി​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ റി​ലീ​ഫ്​ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെൻറ്​ സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച്​ വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അടിയന്തര ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ളാ​ണ്​ അധികൃതർ കയറ്റി അ​യ​ച്ച​ത്.

Leave A Reply
error: Content is protected !!