യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു

കോഴിക്കോട്​: യുവതിയെ മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചു.
ട് അമ്ബലവട്ടം സ്വദേശി കൊയപ്പ കോലോത്ത് താജുദ്ദീ​െന്‍റ ഭാര്യ കൊണ്ടോട്ടി സ്വദേശിനി ഉമ്മു കുല്‍സുവിനെയാണ്​ (31) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്​.

വീര്യമ്ബ്രത്തെ വാടക വീട്ടില്‍ വച്ചാണ് മരിച്ചതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നല്‍കിയ വിവരം. നാലുമാസമായി ഇവര്‍ ഇവിടെ വാടകക്ക്​ താമസിക്കുന്നു. വെള്ളിയാഴ്​ച വൈകീട്ട് ഏഴോടെയാണ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ​ൈകയില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക്​ മാറ്റി.നിരവധി കേസുകളില്‍ പ്രതിയായ താജുദ്ദീനെ സ്ഥലത്തുനിന്ന്​ കാണാതായിട്ടുണ്ട്​. ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന്​ കേസെടുത്ത്​​ അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീര്‍, ഷഫീന്‍ ജഹാന്‍ എന്നിവര്‍​ മക്കളാണ്​.

Leave A Reply
error: Content is protected !!