ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി പനയില്‍ തൂങ്ങി മരിച്ചു

ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി പനയില്‍ തൂങ്ങി മരിച്ചു

പെരുമ്ബാവൂര്‍: ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി പനയില്‍ തൂങ്ങി മരിച്ചു. വളയന്‍ചിറങ്ങര ഷാപ്പുംപടിയില്‍ കക്കാട്ടുകുടി ശ്യാം സുന്ദരനാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ 40 അടി ഉയരമുള്ള പനയുടെ കൈയ്യിൽ തൂങ്ങിയത്.

പെരുമ്ബാവൂര്‍ അഗനിരക്ഷ നിലയം ഉദ്യോഗസ്ഥര്‍ ലാഡര്‍ ഉപയോഗിച്ച്‌ പനയില്‍ കയറി വല ഉപയോഗിച്ച്‌ താഴെയിറക്കി ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply
error: Content is protected !!