കോഴിക്കോട് ബസ് സ്റ്റാന്റ് ബലക്ഷയം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ആന്റണി രാജു

കോഴിക്കോട് ബസ് സ്റ്റാന്റ് ബലക്ഷയം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ചെന്നൈ ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാന്റിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . ബസ് സ്റ്റാൻഡ് സമുച്ചയ നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ അന്വേഷണത്തിന് ഉത്തരവായതാണ്.

ബലപ്പെടുത്തുന്നതിൻറെ ഭാഗമായി ബസ് സ്റ്റാൻഡ് മാറ്റാൻ കെഎസ്ആർടിസി സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ ബസ്റ്റാൻഡ് നിർമ്മാണം മുഴുവൻ നടന്നത് യുഡിഎഫ് കാലത്താണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെടിഡിഎഫ്സി വഹിക്കേണ്ടി വരും. ഐഐടി റിപ്പോർട്ട് കൂടി വന്ന പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണത്തിന് ഗൗരവം വർദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!