ആ​റ​ളം ഫാ​മി​ല്‍ കൃ​ഷി​ക്ക് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വ​ള​പ്ര​യോ​ഗം ന​ട​ത്തി

ആ​റ​ളം ഫാ​മി​ല്‍ കൃ​ഷി​ക്ക് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വ​ള​പ്ര​യോ​ഗം ന​ട​ത്തി

കേ​ള​കം: ആ​റ​ളം ഫാ​മി​ല്‍ മ​ഞ്ഞ​ള്‍ കൃ​ഷി​ക്ക് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വ​ള​പ്ര​യോ​ഗം ന​ട​ത്തി. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ളാ​ണ് ദ്ര​വ​രൂ​പ​ത്തി​ല്‍ ഡ്രോ​ണ്‍ വ​ഴി മ​ഞ്ഞ​ളി​ന് ന​ല്‍​കി​യ​ത്. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ​ള​പ്ര​യോ​ഗം ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് വ​ള​പ്ര​യോ​ഗ​ത്തി​ന് ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്.

മ​ണി​ക്കൂ​റി​ന്​ 900 രൂ​പ​യാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്. ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ മാ​ര്‍​ഗ​മാ​ണി​തെ​ന്ന് ഫാം ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ബി​മ​ല്‍ ഘോ​ഷ് പ​റ​ഞ്ഞു. ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വ​ള​പ്ര​യോ​ഗ​ത്തി​നു​ള്ള ചെ​ല​വ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തിന്റെ യും കാ​സ​ര്‍​കോ​ട്​ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െന്‍റ​യും സ​ഹാ​യ​ത്തോ​ടെ 25 ഏ​ക്ക​റി​ലാ​ണ് ഫാ​മി​ല്‍ മ​ഞ്ഞ​ള്‍ കൃ​ഷി ന​ട​ത്തു​ന്ന​ത്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഫാ​മി​െന്‍റ ത​ന​ത് വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

Leave A Reply
error: Content is protected !!