ഉൾവനത്തിൽ കുടുങ്ങിപോയ പൊലീസുകാരെ കണ്ടെത്തി

ഉൾവനത്തിൽ കുടുങ്ങിപോയ പൊലീസുകാരെ കണ്ടെത്തി

പാലക്കാട്: കഞ്ചാവ് സംഘത്തെ തേടി പരിശോധനയ്ക്കായി കാടുകയറി, ഉൾവനത്തിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ കണ്ടെത്തി. തണ്ടർ ബോൾട്ട് സംഘം അടക്കമുള്ളവരെയാണ് കണ്ടെത്തിയത്. മലമ്പുഴ ഉൾക്കാട്ടിലാണ് ഇവർ കുടുങ്ങിയിരുന്നത്. മലമ്പുഴയിൽ നിന്ന് പോയ രക്ഷാ സംഘമാണ് ഇവരെ കണ്ടെത്തിയത്. ഇവരെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണ്.

വാളയാറിൽ നിന്നും മലമ്പുഴയിൽ നിന്നും രണ്ട് സംഘമായാണ് രക്ഷാസംഘം ഇന്ന് രാവിലെ യാത്ര പുറപ്പെട്ടത്. മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തിൽ പരിശോധനയ്ക്ക് പോയത്.

Leave A Reply
error: Content is protected !!