പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ നിർത്തി ; 13 മുതൽ മറ്റ് ചികിത്സകൾ ആരംഭിക്കും

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ നിർത്തി ; 13 മുതൽ മറ്റ് ചികിത്സകൾ ആരംഭിക്കും

പട്ടാമ്പി :കഴിഞ്ഞ 5 മാസമായി കോവിഡ് ചികിത്സ മാത്രം നടത്തിയിരുന്ന താലൂക്ക് ആശുപത്രിയിൽ ഇന്ന് മുതൽ കോവിഡ് ചികിത്സ ലഭിക്കില്ല. ആശുപത്രി ശൂചീകരണത്തിന് ശേഷം 13 മുതൽ മറ്റ് ചികിത്സകൾ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ റഹ്മാൻ അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം കൂടിയതോടെയാണ് കഴിഞ്ഞ മേയ് 12ന് പട്ടാമ്പി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് .

മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ഇടപെടലുകളെ തുടർന്നായിരുന്നു നടപടി. കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ ആശുപത്രിയിൽ സൗകര്യമൊരുക്കുകയായിരുന്നു. താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ കഴിഞ്ഞ 5 മാസം മറ്റ് ചികിത്സകൾ കിട്ടാതെ രോഗികൾ വിഷമം നേരിട്ടിരുന്നു ഇതോടെ താലൂക്ക് ആശുപത്രി കേ‌ാവിഡ് ആശുപത്രിയാക്കിയതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.

താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കിയ തീരുമാനം പിൻവലിച്ച് പാവപ്പെട്ട രോഗികൾക്ക് താലൂക്ക് ആശുപത്രിയിൽ എല്ലാ ചികിത്സകളും ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുൻപിൽ സമരങ്ങളും നടന്നിരുന്നു. താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനെ തുടർന്ന് 5 മാസം കൊണ്ട് അത്യാസന്ന നിലയിലായ പല രോഗികളുടെയും ജീവൻ രക്ഷിക്കാനായെന്നും 6910 പേർക്ക് ഒപി ചികിത്സയും 957 പേർക്ക് കിടത്തി ചികിത്സയും നൽകാനായെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ റഹിമാൻ അറിയിച്ചു.

Leave A Reply
error: Content is protected !!