ലോകകപ്പ് യോഗ്യത : ചെക്ക് റിപ്പബ്ലിക്ക് വെയിൽസ് മത്സരം സമനിലയിൽ

ലോകകപ്പ് യോഗ്യത : ചെക്ക് റിപ്പബ്ലിക്ക് വെയിൽസ് മത്സരം സമനിലയിൽ

ഈഡൻ അരീനയിൽ നടന്ന യൂറോപ്പിലെ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ഇ മത്സരത്തിൽ വെയിൽസും ചെക്ക് റിപ്പബ്ലിക്ക് രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു,ആരോൺ റോമ്‌സിയും ,ഡാനിയൽ ജെയിംസുമാണ് വെയില്സിനായി ഗോൾ നേടിയതെങ്കിൽ ,ജാക്കുബ് പെസാക്കാന് ചെക്കിന്റെ ആദ്യ ഗോൾ നേടിയത് ,ഡാനി വാഡിന്റെ സെല്ഫ് ഗോളാണ് ചെക്കിന്റെ രണ്ടാം ഗോളിന് കാരണമായത്.

ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ തുല്യ ശക്തികളുടെ മത്സരത്തിൽ 51 ശതമാനം ബോൾ പൊസഷൻ ചെക്ക് റിപ്പബ്ളിക്കിനായിരുന്നു.ഇരു ടീമുകൾക്കും ഗ്രൂപ്പിൽ എട്ടു പോയിന്റ് വീതമാണുള്ളത്.

Leave A Reply
error: Content is protected !!