ഷാർജ സ്‌കൂളുകളിൽ ഓഫ് ലൈൻ പഠനം 31 മുതൽ

ഷാർജ സ്‌കൂളുകളിൽ ഓഫ് ലൈൻ പഠനം 31 മുതൽ

ഷാർജ : കോവിഡ് പ്രതിസന്ധി ശമിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ നേരിട്ട് ക്ലാസിലെത്തിയുള്ള പഠനം ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ 31 മുതൽ ആരംഭിക്കും. അതെ സമയം ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർഥികളെ മാത്രം ഒഴിവാക്കും.

ഷാർജ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ഇതു സംബന്ധിച്ച നിർദേശം എസ്പിഇഎ (ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി) അധികൃതർക്ക് ലഭിച്ചു.

സുരക്ഷിതമായി പഠിക്കാനുള്ള പദ്ധതികൾ ആസുത്രണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് സുരക്ഷാ ചട്ടങ്ങൾ പൂർണമായി പാലിച്ചു തന്നെയാവും അധ്യയനം ആരംഭിക്കുക . കോവിഡിനെതിരെ വാക്സിനേഷൻ ഉൾപ്പടെയുള്ള നടപടികൾ യുഎഇ ശക്തമാക്കിയത് മൂലമാണ് പൂർണതോതിൽ അധ്യയനം നടത്താനാകുന്നതെന്നും എസ്പിഇഎ അധികൃതർ വ്യക്തമാക്കി .

Leave A Reply
error: Content is protected !!