സാക്ഷരതാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ ആദ്യവാരം വിതരണം ചെയ്യും

സാക്ഷരതാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ ആദ്യവാരം വിതരണം ചെയ്യും

അഗളി: അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ മൂന്നാംഘട്ടം സാക്ഷരത പരീക്ഷയില്‍ വിജയിച്ചവർക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ ആദ്യവാരം വിതരണം ചെയ്യും. മൂന്നാംഘട്ടത്തില്‍ 171 ഊരുകളില്‍ നിന്നായി 1746 പേരാണ് പരീക്ഷ എഴുതിയത്. ഒന്നാംഘട്ടത്തില്‍ 1117 പേരെയും രണ്ടാംഘട്ടത്തില്‍ 2553 പേരെയും സാക്ഷരരാക്കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 1694 പേ രാണ് മൂന്നാംഘട്ടത്തില്‍ വിജയിച്ചത് . മൂന്ന് ഘട്ടങ്ങളിലായി 5364 പേര്‍ സാക്ഷരരായി.

സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പരിശോധനയ്ക്ക് സംസ്ഥാന സാക്ഷരതാ മിഷന്‍ ഫിനാന്‍സ് ഓഫീസര്‍ അജിത് കുമാര്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ എ. സന്ദീപ് ചന്ദ്രന്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോ- ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ബോബി അബ്രഹാം, വിമല്‍, രാജീവ്, പി.സി.നീതു, പി.സി.സിനി, അനു എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!