ഒന്നര കിലോ കഞ്ചാവും ആഡംബര ബൈക്കുകളുമായി യുവാവ് അറസ്​റ്റില്‍ ; കൂ​ട്ടാ​ളി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

ഒന്നര കിലോ കഞ്ചാവും ആഡംബര ബൈക്കുകളുമായി യുവാവ് അറസ്​റ്റില്‍ ; കൂ​ട്ടാ​ളി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ആ​ഡം​ബ​ര ബൈ​ക്കു​ക​ളു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. കൂ​ട്ടാ​ളി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.എ​റി​യാ​ട് ഇ​ല്ലി​ച്ചോ​ട് മ​രോ​ട്ടി​ക്ക​പ​റ​മ്ബി​ല്‍ അ​ല്‍​അ​മീ​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. മേ​ത്ത​ല അ​ഞ്ച​പ്പാ​ലം സ്വ​ദേ​ശി അ​ജ്മ​ലാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ക്സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷാം ​നാ​ഥും സംഘവുമാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് സം​ഘം എ​റി​യാ​ട് അ​ബ്​​ദു​ല്ല റോ​ഡ് പ​രി​സ​ര​ത്തെ വാ​ട​ക വീ​ട് വ​ള​യു​ന്ന​തി​നി​ടെ അ​ജ്മ​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ല്‍​അ​മീ​ന്‍ വീ​ട്ടി​നു​ളി​ല്‍ അ​ക​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ര്‍​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ വാ​തി​ല്‍ ബ​ലം​പ്ര​യോ​ഗി​ച്ച്‌ തു​റ​ന്നാ​ണ് അ​ക​ത്ത് ക​ട​ന്ന് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വീ​ട് പ​രി​ശോ​ധി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.കു​റ​ച്ച്‌ ക​ക്കൂ​സി​ല്‍ ന​ശി​പ്പി​ക്കാ​ന്‍ പ്ര​തി ശ്ര​മി​ച്ചി​രു​ന്നു.

ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​യി ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ചു.ഇ​വ​ര്‍ വ​ന്ന ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന എ​ട​വി​ല​ങ് സ്വ​ദേ​ശി മ​ണ്ണാം​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു​വി​െന്‍റ ഒ​ത്താ​ശ​യോ​ടെ മൂ​ന്നു​പേ​രും ക​ഞ്ചാ​വ് കൂ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്​​റ്റി​ലാ​യ പ്ര​തി പ​റ​ഞ്ഞു.

റെ​യ്ഡ് സ​മ​യ​ത്ത് വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന വി​ഷ്ണു​വി​െന്‍റ​യും ഓ​ടി ര​ക്ഷ​പ്പെ​ട്ട അ​ജ്മ​ലി​െന്‍റ​യും പേ​രി​ല്‍ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​വി. ബെ​ന്നി, കെ. ​ബാ​ബു, ജീ​വേ​ഷ്, കെ.​എം. പ്രി​ന്‍​സ്, ടി.​കെ. അ​ബ്​​ദു​ല്‍ നി​യാ​സ്, അ​ഫ്സ​ല്‍ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Leave A Reply
error: Content is protected !!