36 പേരുമായി യാത്ര ; സൗദിയിലേക്ക് പോയ ബസ് കത്തിനശിച്ചു

36 പേരുമായി യാത്ര ; സൗദിയിലേക്ക് പോയ ബസ് കത്തിനശിച്ചു

റിയാദ് : ദുബായിൽ നിന്ന് 27 മലയാളികളടക്കം 36 പേരുമായി സൗദിയിലേക്ക് യാത്ര ചെയ്ത ബസ് ദമാമിനടുത്ത് കത്തിനശിച്ചു. അതെ സമയം യാത്രക്കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായിൽ 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ടവരാണ് ബസിൽ ഉണ്ടായിരുന്നത്.

യുപിയിൽ നിന്നുള്ള 9 പേരും ബസിലുണ്ടായിരുന്നു. ദമാമിൽനിന്നും 300 കിലോമീറ്റർ അകലെവച്ച് പുക ഉയർന്നതോടെ ബസ് നിർത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിതിനാൽ വൻ ദുരന്തം ഒഴിവായി. ഇവരെ മറ്റൊരു ബസിൽ അധികൃതർ ദമാമിലെത്തിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!