തൊഴിലുറപ്പ് തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ ‘മികവ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊഴിലുറപ്പ് തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ ‘മികവ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു

എറണാകുളം : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികൾ ആക്കുക എന്ന ലക്ഷ്യത്തോടെ കിലയുമായി സഹകരിച്ചു നടത്തിയ ‘മികവ് ‘ പരിശീലന പരിപാടിയുടെ ജില്ലാ തല ഉത്‌ഘാടനം ഡീൻ കുര്യാക്കോസ് എം. പി നിർവഹിച്ചു. മുവാറ്റുപുഴ ബ്ലോക്കിലെ വാളകം പഞ്ചായത്തിൽ നടന്ന പരിശീലന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോളിമോൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ട്രീസ ജോസ് പദ്ധതി വിശദീകരിച്ചു. കമ്പോസിറ്റ് പിറ്റ്, സോക് പിറ്റ്, അസോളാ ടാങ്ക്, കാലി തൊഴുത്ത്, ആട്ടിൻകൂട്, കോഴി കൂട്, കല്ല് കയ്യാല, റോഡ് കോൺക്രീറ്റ് തുടങ്ങിയവയുടെ നിർമാണത്തിനാണ് പരിശീലനം നൽകിയത്. അവിദഗ്ദ തൊഴിലാളികൾക്ക് പരിശീലനം നൽകി വിദഗ്ദ്ധ തൊഴിലാളികൾ ആക്കുന്നത്തോടെ വേതനത്തിലും നേട്ടമുണ്ടാക്കാൻ സാധിക്കും. പരിശീലനത്തിന്റെ ഭാഗമായി വാളകം പഞ്ചായത്ത്‌ ആറാം വാർഡിലെ പാംകുളങ്ങര കോളനിയിൽ കമ്പോസ്റ്റ് കുഴി നിർമാണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേഴ്‌സി ജോർജ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ,ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജിത സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു

Leave A Reply
error: Content is protected !!