അഴിമതി : സൗദിയിൽ വിദേശികളടക്കം 271 പേർ അറസ്റ്റിൽ

അഴിമതി : സൗദിയിൽ വിദേശികളടക്കം 271 പേർ അറസ്റ്റിൽ

റിയാദ്∙ സൗദി അറേബ്യയിൽ അഴിമതി നടത്തിയതിനും കൂട്ടുനിന്നതിനും 9 മന്ത്രാലയങ്ങളിലെ സ്വദേശികളും വിദേശികളും അടക്കം 271 ഉദ്യോഗസ്ഥർ അറസ്റ്റിൽ.

ആഭ്യന്തര, പ്രതിരോധ, നീതി, ധനകാര്യ, രാജ്യസുരക്ഷാ, ആരോഗ്യ, നഗര–ഗ്രാമകാര്യ ഭവന, പരിസ്ഥിതി ജല, വിദ്യാഭ്യാസ, മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ഉദ്യോസ്ഥരെയാണ് അഴിമതി വിരുദ്ധ സമിതി പിടികൂടിയത്.

നിയമ ലംഘകരെക്കുറിച്ച് 980 ടോൾഫ്രീ നമ്പറിലോ www.nazaha.gov.sa വെബ്സൈറ്റിലോ 980@nazaha.gov.sa ഇ മെയിലിലോ അറിയിക്കണമെന്നും അഭ്യർത്ഥനയുണ്ട് .

Leave A Reply
error: Content is protected !!