ഹൈദരാബാദിനായി ഇനി കളിയ്ക്കില്ലെന്ന് സൂചന നൽകി വാർണർ

ഹൈദരാബാദിനായി ഇനി കളിയ്ക്കില്ലെന്ന് സൂചന നൽകി വാർണർ

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഇനി കളിയ്ക്കില്ലെന്ന് കൃത്യമായ സൂചന നല്‍കി മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ണര്‍ വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശം പുറത്ത് വിട്ടത്.. എസ്ആര്‍എച്ച് സീസണിലെ അവസാന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടുന്നതിനു മുമ്പായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോടു ഗുഡ്ബൈ പറഞ്ഞത്.

സൃഷ്ടിച്ച ഓര്‍മകള്‍കള്‍ക്കു നന്ദി അറിയിക്കുകയാണ്. എല്ലാ ആരാധകരോടും, നിങ്ങളായിരുന്നു ടീമിന്റെ പ്രേരകശക്തി, എല്ലായ്പ്പോഴും 100 ശതമാനമാണ് നല്‍കിയിട്ടുള്ളത്. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയാന്‍ സാധിക്കില്ല. മനോഹരമായ യാത്രയായിരുന്നു ഇത്. ഞാനും എന്റെ കുടുംബവും നിങ്ങളെയെല്ലാം മിസ്സ് ചെയ്യും’ വാര്‍ണര്‍ ഇസ്റ്റഗ്രാമില്‍ കുറിച്ചു.

Leave A Reply
error: Content is protected !!