രാജസ്ഥാൻ ഡ്രസ്സിംഗ് റൂമിൽ സഞ്ജുവിന്റെ .വികാരഭരിതമായ വിടവാങ്ങൽ പ്രസംഗം

രാജസ്ഥാൻ ഡ്രസ്സിംഗ് റൂമിൽ സഞ്ജുവിന്റെ .വികാരഭരിതമായ വിടവാങ്ങൽ പ്രസംഗം

രാജസ്ഥാൻ റോയൽസ് കൊൽക്കത്തയോട് പരാജയപ്പെട്ട് പുറത്തായതിന് ശേഷം നടന്ന ഫെയര്‍വെല്‍ മീറ്റിംഗില്‍ ഏറെ വികാരഭരിതനായാണ് മലയാളി താരം സഞ്ജു സാംസണ്‍ സംസാരിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ അനുഭവത്തിലൂടെയാണ് കടന്ന പോയതെന്നും തന്നെ പിന്തുണച്ചതിന് ടീമിലെ ഓരോ അംഗത്തിനും നന്ദി പറയുന്നതായും സഞ്ജു പറഞ്ഞു.

‘ഡ്രെസ്സിംഗ് റൂമില്‍ നിന്ന് ഏറ്റവും അവസാനമായി സംസാരിക്കുമ്പോള്‍.. നിങ്ങളുടെ മനസ്സിലാക്കലുകള്‍ക്ക്് നന്ദി, നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നന്ദി, നിങ്ങളുടെ അഭിനിവേശത്തിന് നന്ദി, ഈ ഒന്നര മാസത്തിലുടനീളമുള്ള നിങ്ങളുടെ മുഴുവന്‍ പ്രതിബദ്ധതയ്ക്കും നന്ദി’ സഞ്ജു പറഞ്ഞു.എനിയ്ക്ക് ഒന്നിനെ കുറിച്ചും ഒരു പരാതിയും ഇല്ല. അതെ, നങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കാന്‍ ആഗ്രഹിച്ചു, ഗ്രൗണ്ടില്‍ കൂടുതല്‍ മികച്ചത് ചെയ്യുക, എന്നാല്‍ ഈ ഗെയിം എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്കറിയാം. നമുക്കെല്ലാവരും അതില്‍ നിന്ന് പഠിക്കുകയും മികച്ച ക്രിക്കറ്റ് കളിക്കാരാകുകയും ചെയ്യാം, അതാണ് നമുക്ക് ചെയ്യാന്‍ കഴിയുക, അതാണ് നമ്മുടെ കൈയിലുള്ളത്’ സഞ്ജു പറഞ്ഞു നിര്‍ത്തി.

Leave A Reply
error: Content is protected !!