ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാര്‍ഥികളെ ബസില്‍ കയറാൻ അനുവദിക്കില്ല; കടുത്ത തീരുമാനവുമായി ബസുടമകള്‍

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാര്‍ഥികളെ ബസില്‍ കയറാൻ അനുവദിക്കില്ല; കടുത്ത തീരുമാനവുമായി ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കുളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ രംഗത്ത് . മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടി ഇതുവരെ എടുത്തിട്ടില്ല. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാനാവില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി.

ദിനംപ്രതി ഇന്ധന വില വര്‍ധിക്കുമ്പോള്‍ വാഹനങ്ങളുടെ മിനിമം ചാര്‍ജില്‍ ഒരുമാറ്റവും ഉണ്ടാകുന്നില്ല. ഇതേ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. കോവിഡ് മൂലമുള്ള നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ നോക്കുമ്പോഴാണ് ഇന്ധന വില തിരിച്ചടിയാകുന്നതെന്നും അവർ പറയുന്നു.

Leave A Reply
error: Content is protected !!