റൊണാൾഡോ കൂടുതൽ കളിക്കേണ്ടത് ആവശ്യമാണെന്ന് പോർച്ചുഗീസ് പരിശീലകൻ

റൊണാൾഡോ കൂടുതൽ കളിക്കേണ്ടത് ആവശ്യമാണെന്ന് പോർച്ചുഗീസ് പരിശീലകൻ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂടുതൽ കളിസമയം ലഭിക്കേണ്ടത് ആവശ്യമാണെന്ന് പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഖത്തറിനെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ മത്സരത്തിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിൽ റൊണാൾഡോ നാലാം സ്ഥാനത്തേക്ക് മുന്നേറും.

എന്നാൽ അപ്രധാനമായൊരു അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ റൊണാൾഡോയെ ഇറക്കുന്നത് ഏറ്റവുമധികം ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് വേഗത്തിൽ സ്വന്തമാക്കാൻ വേണ്ടിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ സാന്റോസ് തള്ളിക്കളഞ്ഞു. റൊണാൾഡോക്ക് എപ്പോൾ വേണമെങ്കിലും ആ റെക്കോർഡ് തിരുത്താൻ കഴിയുമെന്നും താരം കൂടുതൽ കളിക്കേണ്ടത് ആവശ്യമാണെന്നും സാന്റോസ് പറഞ്ഞു.

Leave A Reply
error: Content is protected !!