പയ്യന്നൂരില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂരില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പയ്യന്നൂര്‍ പെരിങ്ങോമില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടിയാട്ടുച്ചാല്‍ ഉമ്മിണിയാനത്ത് ചന്ദ്രമതി (55), പ്രത്യുഷ് (23) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കിടപ്പുരോഗിയായ ചന്ദ്രമതിയെ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ചന്ദ്രമതിയുടെ ഭര്‍ത്താവ് ശ്രീധരനാണ് രാവിലെ മരണ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പെരിങ്ങോം പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഹം മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!