രാജ്യത്ത് 19,740 പേർക്ക് കൊവിഡ്; 97.98 ശതമാനം രോഗമുക്തി

രാജ്യത്ത് 19,740 പേർക്ക് കൊവിഡ്; 97.98 ശതമാനം രോഗമുക്തി

രാജ്യത്ത് 19,740 പേർക്ക് കൂടി കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 2,36,643 പേരാണ്. കഴിഞ്ഞ ദിവസം 23,070 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,32,48,291 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.98 % ആയി ഉയർന്നു .അതെ സമയം പുതുതായി 248 മരണങ്ങളും സ്ഥിരീകരിച്ചു .

അതെ സമയം പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ 10,944 കേസുകളും 120 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു . കഴിഞ്ഞ 24 മണിക്കൂറിൽ 79,12,202 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 94 കോടിയിലേക്കെത്തി . (93,99,15,323)

Leave A Reply
error: Content is protected !!